2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

     മുസ്ലിം ലീഗ് ന്‍റെ രാഷ്ട്രീയ പാപരത്വം ..

അലഹബാദ് ഹൈകോടതി വിധിയെ കുറിച്ച് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലിശിഹാബ് തങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലെ നിലപാട് കാണുക.
 '.....നീണ്ടുനിന്ന തര്‍ക്കം സംബന്ധിച്ച കോടതിവിധി എന്തായിരുന്നാലും മാനിക്കണമെന്ന് നേരത്തെ എല്ലാവരും അഭ്യര്‍ഥിച്ചിരുന്നതാണ്. ഇതുതന്നെയാണ് മസ്ജിദ് വിഷയത്തില്‍ മുസ്ലിം ലീഗിന് എപ്പോഴുമുള്ള നിലപാട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണ് കോടതി വിധിയെ കാണേണ്ടത്.....'                                                                                                                             തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടന്നപ്പോഴും മസ്ജിദ് പൊളിച്ചപ്പോഴും ഇതേ പോലെ യുള്ള ഒരു ഒഴുക്കന്‍ പ്രധികരനങ്ങളാണ് മുസ്ലിം ലീഗ് നടത്തിയിട്ടുള്ളദ്.നാഴികക്ക് ന്നല്പത് വട്ടം മതെധരത്വവും ന്യൂന പക്ഷ സംരക്ഷകരാനെന്നും  വിളമ്പുന്ന കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കും എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയാതെ വരുന്നത് .ഇന്ത്യയിലെ സിപിഎം ഉള്‍പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ പോലുള്ള നേതാക്കളും അലഹബാധ് ഹൈ കോടതി വിധിയോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു .ഇപ്പോള്‍ സുന്നി വഖഫ് ബോര്‍ഡും സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നു .അധികാരമെന്ന അപ്പക്കശ്നതിനു വേണ്ടി കൊണ്ഗ്രസ്സിനോപ്പം ചേര്‍ന്ന്‍ ഇന്ത്യയിലെ മതേതര വാദികളെയും  ന്യുന പക്ഷ സമുദായത്തെയും മുസ്ലിം ലീഗ് വന്ജിചിച്ചു കൊണ്ടിരിക്കുകയാണ്  .    മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് ഇന്ത്യന്‍ മതേതരത്വവുമായി ബന്ധപ്പെടുന്ന ഗൌരവമേറിയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയമായ ഒരു പ്രസ്താവന ഇറക്കാന്‍ കഴിയുന്നില്ല .
ഇന്ത്യന്‍ മതേതരത്വത്തിനും ജുഡീഷ്യറിക്കും അപകടം വരുമെന്നുറപ്പുള്ള ഒരു വിധിയോടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട് ഇന്നും ഇങ്ങിനെ  തന്നെ തുടരുന്നതിന്റെ അര്‍ഥമെന്താണ്? അര്‍ഥശാസ്ത്രമെന്താണ്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ