2010 ഒക്‌ടോബർ 20, ബുധനാഴ്‌ച

ദേശീയം


മുസ്ലിം പളളിക്കെതിരേ ശിവസേന

മുംബൈ: ശിവസേനയുടെ മുസ് ലിം വിരുദ്ധ നിലപാടു തുടരുന്നു. ബുര്‍ഖ നിരോധിക്കണമെന്നു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട ശിവസേന വ്യത്യസ്തമായ ആവശ്യവുമായി വീണ്ടും രംഗത്ത്. മുസ് ലിം പളളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കുകയോ ഇവയുടെ ശബ്ദം നിയന്ത്രിക്കുകയോ വേണമെന്നാണു സേന ആവശ്യപ്പെട്ടിരുന്നത്. ദസ്റ റാലിക്കു പൊലീസ് ശബ്ദനിയന്ത്രണം ഏര്‍പ്പെടുത്തിയതാണു ശിവസേനയെ ചൊടിപ്പിച്ചത്. പാര്‍ട്ടി പത്രം സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ദസ്റ റാലിക്കു ശബ്ദനിയന്ത്രണം ഏര്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ടു പളളികളിലെ ലൗഡ് സ്പീക്കറിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൂടായെന്നു ശിവസേന ചോദിക്കുന്നു. പളളികളില്‍ നിന്നുളള ശബ്ദം കാരണം കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുന്നില്ല. എല്ലാവരും നിയമത്തെ ബഹുമാനിക്കണം. എന്നാല്‍ ചിലതിനു മാത്രം നിയമം ബാധകമാകുന്നു എന്നത് അംഗീകരിക്കാനാവില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ