വീണ്ടും കടന്നുപോയി ഒരു ജനുവരി 30
ആ മഹാത്മാവിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഒരുപിടി പുഷ്പാന്ജളികള്‍
കഥ :
ഡല്‍ഹിയിലെ ഒരു വൈകുന്നേര വേള.ആഭ ആകെ അസ്വസ്ഥതയാണ്, സമയം നീണ്ട് പോകുന്നു.അവള്‍ സംശയഭാവത്തില്‍ മനുവിനെ നോക്കി.മനുവിനും എന്ത് അവളോട് പറയേണമെന്ന് അറിയില്ല, ഇപ്പോ തന്നെ മണി അഞ്ച് ആകുന്നു, എപ്പോഴും സമയ നിഷ്ഠയില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹം എന്തേ ഇന്നിങ്ങനെ?
അന്ന് രാവിലെ കൂടി ഉറക്കം ഉണരാന്‍ താമസിച്ച ആഭയെ അദ്ദേഹം സ്നേഹത്തിന്‍റെ പുറത്ത് ശാസിച്ചത് മനുവിന്‍റെ മനസില്‍ മുഴങ്ങുന്നുണ്ട്...
"ആഭേ, ഇത്തരം പ്രവൃത്തി ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ ദൈവം എന്നെ അധികകാലം അനുവദിക്കിലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു"
തനിക്ക് പ്രിയപ്പെട്ട ആഭയോട് പോലും സമയ നിഷ്ഠയെ കുറിച്ച് ശാസിച്ച് സംസാരിച്ച അദ്ദേഹം ഇപ്പോ സമയത്തെ കുറിച്ച് ആലോചിക്കുന്നേ ഇല്ല?
എന്തേ??
ഒരു പക്ഷേ ഇപ്പോ നടക്കുന്ന ചര്‍ച്ച അത്രയ്ക്ക് ഗൌരവം ഏറിയതാകാം!!
മനു സ്വയം സമാധാനിച്ചു.
അതേ സമയത്ത് മനു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെയുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ട്രെയിന്‍ ചൂളം വിളിച്ച് പുറപ്പെട്ടു.ആ വാഹനം പോയതിന്‍റെ കോലാഹലം കഴിഞ്ഞപ്പോള്‍ ആറാം നമ്പര്‍ വിശ്രമ മുറിയിലിരുന്ന് വിഷ്ണു തന്‍റെ കൈയ്യിലിരുന്ന സാധനം അടുത്തിരുന്ന സുഹൃത്തിനു നീട്ടി കൊണ്ട് പറഞ്ഞു:
"മുപ്പത്തിയഞ്ച് അടി, അത് മാത്രം ഓര്‍ത്താല്‍ മതി, അത്രേം ദൂരമേ ആകാവു"
വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട് സംശയഭാവത്തില്‍ ആ സാധനത്തിലേക്ക് നോക്കുന്ന യുവാവിനു വിഷ്ണുവിന്‍റെ സമീപത്ത് ഇരുന്ന നാരായണന്‍ ധൈര്യം കൊടുത്തു:
"പേടിക്കേണ്ടാ വിനു, ഇറ്റാലിയനാണ്"
വിനു ഒരു ചെറു ചിരിയോടെ ആ സാധനം കൈയ്യില്‍ വാങ്ങി, പുതിയൊരു കളിപ്പാട്ടം കൈയ്യില്‍ കിട്ടിയ കുട്ടിയെ പോലെ കൌതുകത്തോടെ അതിലേക്ക് നോക്കി.
ആ കൌതുകത്തിനു ഒരു അര്‍ത്ഥം ഉണ്ടായിരുന്നു, ഒരു ലക്ഷ്യം ഉണ്ടായിരുന്നു!!
ഇപ്പോ സമയം അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടി ആയിരിക്കുന്നു..
മനു ആകെ അസ്വസ്ഥതയിലാണ്, അന്നേ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി മനുവിന്‍റെ മനസില്‍ തെളിഞ്ഞു വന്നു, എന്നത്തേയും പോലെ തന്‍റെ ഗുരുനാഥന്‍റെ മുന്നിലിരുന്ന് അദ്ദേഹത്തിനു പ്രിയപ്പെട്ട പ്രാര്‍ത്ഥനാ ശ്ലോകം ചൊല്ലിയത് മുതലുള്ള സംഭവങ്ങള്‍..
കൂടെ എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നതിന്‍റെ ദുസൂചനയായ കാര്യങ്ങളും...
അന്നേ ദിവസം.
പുലര്‍ച്ചേ 3.30
ഡല്‍ഹി അപ്പോഴും അന്ധകാരത്തിലായിരുന്നു..
എങ്കിലും ഗുരുനാഥനു മുന്നിലിരുന്ന് മനു ശ്രദ്ധയോടെ ആ ശ്ലോകം വായിച്ചു..
"അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും
ഹേ മനുഷ്യാ, നീ കളങ്കരഹിതനായിരിക്കുക
ഒരു കൈ മാത്രമാണെങ്കിലും നിര്‍ത്തരുത്, നിന്‍റെ പോരാട്ടം
വീണ്ടും തുടരുക കളങ്കലേശമന്യേ"
അത് കേട്ടതും ഗുരുനാഥന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു, അതേ പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ അദ്ദേഹം തയ്യാറായി കഴിഞ്ഞു.പ്രായം എഴുപത്തിയെട്ടിനു മേലെ ആയെങ്കിലും അതിന്‍റെ ക്ഷീണം ലവലേശമില്ലാതെ അദ്ദേഹം പതിയെ എഴുന്നേറ്റു.
സമയം പുലര്‍ച്ചെ അഞ്ചര.
ഡല്‍ഹി ഉണരുന്നതേയുള്ളു, എന്നാല്‍ ഇപ്പോള്‍ ഗുരു മയക്കത്തിലാണ്.അദ്ദേഹത്തിന്‍റെ സമീപത്ത് തന്നെ പുതുക്കിയ രേഖകള്‍ ഇരിക്കുന്നു, എല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.രാവിലെ നാലേ മുക്കാല്‍ മുതല്‍ കരടു രേഖയിലെ തെറ്റ് തിരുത്തിയിരുന്ന ഇടക്ക് എപ്പോഴോ പതിവു പോലെ ചെറു ചൂടു വെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കഴിച്ച ശേഷം വീണ്ടും ഗുരു ജോലി തുടര്‍ന്നത് മനുവിനു ഓര്‍മ്മയുണ്ട്, പിന്നെ ഏപ്പോഴോ ക്ഷീണം കാരണം മയങ്ങിയതാവാം.
"മനു സമയമേറെയായി"
ആഭിയുടെ വാക്കുകളാണ് മനുവിനെ സ്വപ്നത്തില്‍ നിന്ന് ഉയര്‍ത്തിയത്.
വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ച് പത്ത്!!
കാത്തിയാവാഡയില്‍ നിന്ന് വന്ന് ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന രണ്ട് പേരെ നോക്കി മനു പറഞ്ഞു:
"നിങ്ങളുടെ കാര്യം ഞാന്‍ അദ്ദേഹത്തോടെ സംസാരിച്ചു, ഇപ്പോ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്, ശരിക്കും അഞ്ച് മണിക്ക് തുടങ്ങേണ്ടതാ, അതിനു ശേഷം കാണാമെന്ന് പറഞ്ഞിട്ടുണ്ട്"
"സത്യമാണോ?"
"സത്യം, അദ്ദേഹം ജീവിച്ചിരുന്നാല്‍ കാണുമെന്ന് ഉറപ്പ് നല്‍കിയുട്ടുണ്ട് പോരെ?"
"മതി, അത് മതി"
അവരുടെ മുഖത്തെ സന്തോഷം കണ്ടോണ്ട് മനു പതിയെ ഗുരുനാഥനെ സമീപിച്ചു.അദ്ദേഹം ചര്‍ച്ചക്കിടയില്‍ തല ഉയര്‍ത്തി മനുവിനെ നോക്കി, മനു ഒന്നും മിണ്ടാതെ വാച്ച് ഉയര്‍ത്തി കാണിച്ചു.സമയത്തെ കുറിച്ച് ബോധവാനായ അദ്ദേഹം ചര്‍ച്ച നിര്‍ത്തി പതിയെ എഴുന്നേറ്റു, യോഗത്തില്‍ പോകാന്‍ തുടങ്ങുന്നതിനു മുന്നേ ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ദ്ദാറിനോട് ഒരു കാര്യം കൂടി ഉണര്‍ത്തിച്ചു:
"രണ്ട് പേരും കഴിവതും രമ്യമായി പോകണമെന്നാണ് എന്‍റെ ആഗ്രഹം"
അത് കേട്ടിരുന്നയാള്‍ പതിയെ തലയാട്ടി, അപ്പോള്‍ കുറെ അകലെ മാറി വിഷ്ണുവും നാരായണനും നല്ല ടെന്‍ഷനിലായിരുന്നു, ദൌത്യം എന്താകും എന്ന് അറിയാത്ത ടെന്‍ഷനില്‍.
സേവാഗ്രാമത്തിന്‍റെ കാര്യത്തിലെ തീരുമാനം ഇന്ന് അറിയാമെന്ന് മനുവിനു ഉറപ്പായിരുന്നു.കാരണം രാവിലത്തെ മയക്കത്തിനു ശേഷം കര്‍മ്മ നിരതനായ ഗുരുവിനോട് മനു ഒന്നേ ചോദിച്ചുള്ളു:
"ഫെബ്രുവരി രണ്ടിനു തന്നെ പോകേണ്ടി വരുമോ?"
"കിഷോര്‍ലാലിനോട് ചെല്ലാമെന്ന് കത്ത് എഴുതിയിട്ടുണ്ട്, പിന്നെ ഭാവിയല്ലേ, ആര്‍ക്കറിയാം"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു...
"എന്തായാലും ഇന്ന് വൈകിട്ടത്തെ പ്രാര്‍ത്ഥനാ യോഗത്തിനു ശേഷം തീരുമാനിക്കാം"
അങ്ങനെ പറഞ്ഞതിനു ശേഷം വിവിധ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു പത്തര ആയതോടെ അദ്ദേഹം വിശ്രമിക്കാന്‍ കയറി.ഉച്ചക്ക് എഴുന്നേറ്റ അദ്ദേഹം പതിവില്ലാതെ ആരേയും സഹായത്തിനു വിളിക്കാതെ ബാത്ത് റൂമില്‍ പോയി..
മനുവിനു അത് അത്ഭുതമായിരുന്നു!!!
മനുവിന്‍റെ അത്ഭുതത്തിനു മറുപടിയായി ഗുരു പാടിയത് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ രണ്ട് വരികളായിരുന്നു...
""ഏകനായ് നടക്കുക,
നടക്കുക ഏകനായ്..."
അന്നേരം ആ കവിത കേട്ട് ചിരിച്ച മനു പിന്നെ കാണുന്നത് വിവിധ ചര്‍ച്ചകളുടെ തിരക്കിലേക്ക് പോയ ഗുരുവിനെയാണ്, ഇപ്പോള്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പ്രാര്‍ത്ഥനായോഗത്തിനു പോകാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു...
മനുവിനോട് ഒപ്പം യോഗസ്ഥലത്തേക്ക് നടന്ന് ഗുരുവിനെ വഴിയില്‍ കാത്ത് നിന്ന വിനു അഭിവാദ്യം ചെയ്തു:
"നമസ്തേ"
ഗുരുനാഥന്‍ തിരികെ കൈ കൂപ്പി.
അനുഗ്രഹം വാങ്ങാനായി വിനു കുനിഞ്ഞപ്പോള്‍ മനു അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു:
"സഹോദരാ, ഇപ്പോ തന്നെ വൈകിയിരിക്കുന്നു, ദയവായി അത് മനസിലാക്കുക"
മനു പറഞ്ഞത് ശരിയായിരുന്നു, അപ്പോള്‍ തന്നെ സമയം അഞ്ച് പതിനാറ് ആയിരിക്കുന്നു!!
അനുഗ്രഹം വാങ്ങാനായി കുനിഞ്ഞ വിനു, തന്‍റെ കൈയ്യില്‍ ഒളിപ്പിച്ച് വച്ച പിസ്റ്റള്‍ ആ ഗുരുനാഥന്‍റെ നെഞ്ചിലേക്ക് ചൂണ്ടി...
മുപ്പത്തിയഞ്ച് അടി ദൂരെ നിന്ന് വെടിയുതിര്‍ക്കാവുന്ന ഏഴ് അറകളുള്ള ഓട്ടോമാറ്റിക്ക് പിസ്റ്റള്‍...
ആന്‍ ഇറ്റാലിയന്‍ മെയ്ഡ് ബ്ലാക്ക് ബെരേറ്റ പിസ്റ്റള്‍!!!!
അപകടം മനസിലാക്കിയ ഗുരുനാഥന്‍ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കി..
അതൊരു നിമിഷമായിരുന്നു...
ചരിത്രത്തിന്‍റെ ഇടത്താളുകളിലെന്നും ഭാരതത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷം...
വിഷ്ണു കര്‍ക്കറെയുടെയും, നാരായണന്‍ ആംതേയുടെയും ധൈര്യത്തില്‍ പുറപ്പെട്ട, വിനു എന്ന നാഥുറാം വിനായക് ഗോഡ്സേയും, സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനോട്, ജവഹര്‍ലാല്‍ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റണമെന്ന് പറഞ്ഞതിനു ശേഷം പ്രാര്‍ത്ഥനാ യോഗത്തിനു പുറപ്പെട്ട സാക്ഷാല്‍ മഹാത്മാഗാന്ധി എന്ന നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയും നേര്‍ക്ക് നേരെ നോക്കിയ നിമിഷം...
ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!
ഠോ...ഠോ...ഠോ...
മൂന്ന് വെടി!!!
മൂന്ന് വെടിയാണ് ആ മറ്റേടത്തെ മോന്‍ നമ്മുടെ പ്രിയ രാഷ്ട്രപിതാവിന്‍റെ നെഞ്ചിലും വയറിലുമായി വച്ചത്.കുഴഞ്ഞ് വീണപ്പോഴും ആ കര്‍മ്മയോഗി ധീരമായ ശബ്ദത്തില്‍ പറഞ്ഞു:
"ഹേ റാം, ഹേ റാം.."
തുടര്‍ന്ന് മഹാത്മാവിന്‍റെ ദേഹം നിശ്ചലമായി!!!
മനുവിന്‍റെയും ആഭയുടെയും മടിയില്‍ കിടന്ന് അദ്ദേഹം മരിച്ചത്, 1948 ജനുവരി 30നു വൈകിട്ട് 5.17നു ആയിരുന്നു.
പോര്‍ബന്തറില്‍ തുടങ്ങി രാജ്കോട്ട്, ഡര്‍ബന്‍, പീറ്റേഴ്സ് ബര്‍ഗ്ഗ്, ജോഹന്നസ് ബര്‍ഗ് എന്നിവിടങ്ങള്‍ താണ്ടി ചമ്പാരനിലും സബര്‍മതിയിലും തങ്ങി, യെര്‍വാദയില്‍ തടവറയില്‍ കിടന്ന്, ദണ്ഡിയിലെ ഉപ്പ് കുറുക്കി, സേവാഗ്രാമിലും നൌഖയിലും സാന്തനം പകര്‍ന്ന്, കല്‍ക്കട്ടയില്‍ വിഭജനത്തിന്‍റെ മുറിവുണക്കി ഡല്‍ഹിയില്‍ അവസാനിച്ച ഒരു മഹത് യാത്രയുടെ അന്ത്യമായിരുന്നു അത്.
എന്നാല്‍ ആ യാത്ര അവസാനിക്കുന്നില്ല...
ഒരോ ഭാരതീയന്‍റെയും മനസ്സുകളിലൂടെ ഇന്നും ആ യാത്ര തുടരുന്നു..
മരിച്ച് കിടന്ന് മഹാത്മാവിന്‍റെ മുഖത്ത് നോക്കിയ മനുവിനു ഒരിക്കല്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഓര്‍മ്മ വന്നത്...
"ആരെങ്കിലും എന്‍റെ മേല്‍ വെടിയുതിര്‍ത്താല്‍ ഞാന്‍ ആര്‍ത്തനാദം പുറപ്പെടുവിക്കാതെ, ദൈവനാമം ഉച്ചരിച്ച് മരണത്തിനു കീഴടങ്ങും.അപ്പോള്‍ നീ ലോകത്തോട് പറയണം, ഇവിടെ ഒരു യഥാര്‍ത്ഥ മഹാത്മാ ജീവിച്ചിരുന്നെന്ന്..."
അതേ, അത് സത്യമാണ്....
നമ്മുടെ രാഷ്ട്രപിതാവായ, നമ്മുടെ പ്രിയ ബാപ്പുജി, യഥാര്‍ത്ഥ മഹാത്മാ തന്നെയാണ്!!
അദ്ദേഹത്തിനായി, നമുക്കായി, ഭാരതാംബക്കായി, ഉള്ളിലെ കളങ്കങ്ങള്‍ മാറ്റി നമുക്ക് ഒന്നിക്കാം സോദരരേ,
ജാതി മത വര്‍ണ്ണ ഭാഷാ വ്യത്യാസങ്ങള്‍ മറന്ന്, നാം ഒന്ന് എന്ന് ചിന്തിച്ച് നമുക്ക് ഒന്നിക്കാം...
അങ്ങനെ ഭാരതത്തെ ബാപ്പുജി ആഗ്രഹിച്ച പോലെ ലോകത്തിനു മാതൃകയാക്കാം..
തുടര്‍ന്ന് ഭാരതത്തിന്‍റെ ഐക്യവും പോലെ ലോകവും ഒന്നിക്കുമെന്ന് വിശ്വസിക്കാം...
യുദ്ധമില്ലാത്ത, കപടതയില്ലാത്ത ഒരു ലോകത്തിനായി പ്രാര്‍ത്ഥിക്കാം...
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ പറക്കുന്നത് കണ്ട് സന്തോഷിക്കാം..
അതിനായി നമുക്ക് ഒന്നിക്കാം...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ