2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

തെളിവുണ്ടെങ്കില്‍ നടപടി .വി എസ് .യു ഡി എഫ് വെട്ടിലായി

VS Achuthanadanകോട്ടയം  : തന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

വെള്ളിയാഴ്ച കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ മകനാണോ ബന്ധുവാണോ എന്നൊന്നും നോക്കില്ല.

മകനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തയ്യാറാണ്. തെളിവ് വ്യക്തതയുള്ളതാണെങ്കില്‍ മകനെതിരായ അന്വേഷണത്തിന്, തന്റെ പാര്‍ട്ടി ബന്ധമോ അധികാരമോ തടസ്സമാകില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ കാരണം തുടര്‍ച്ചയായി നിയമസഭ പ്രക്ഷുബ്ധമായിരുന്നു. അരുണ്‍ കുമാറിന് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയെന്നുമായിരുന്നു പ്രധാന ആരോപണങ്ങള്‍.

ഈ ആരോപണങ്ങള്‍ക്ക് സഭയില്‍ മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്കാതിരുന്നത് വിവാദമായി. വിവാദമായിരുന്നു.

വിഎസിന്റെ ഈ നിലപാട് യുഡിഎഫിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. വ്യക്തമായ തെളിവുകളില്ലാതെയാണ് യുഡിഎഫ് അരുണ്‍കുമാറിനെതിരെ ആക്രമണം  നടത്തുന്നത്. കെപിസി നമ്പ്യാരുടെ ആത്മകഥയുടെ ആദ്യപതിപ്പ് മാത്രമാണ് യുഡിഎഫിന്റെ ആകെയുള്ള തുറുപ്പ് ചീട്ട്.

അരുണിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവ് നല്‍കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെങ്കില്‍ അത് വിഎസിന് രാഷ്ട്രീയനേട്ടമാവുകയും അഴിമതി  രഹിതനെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് അത് മുതല്‍ക്കൂട്ടാവുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ