2011 മാർച്ച് 1, ചൊവ്വാഴ്ച

കേരളം എന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞെരമ്പുകളില്‍..




 ഭാരതമെന്നുകേട്ടാല്‍       അഭിമാനപൂരിതമാകണമന്തരംഗം
   കേരളം എന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞെരമ്പുകളില്‍.. 
 ബുദ്ധിജീവികള്‍ ഒരു കാര്യത്തെ മനപ്പൂര്‍വം തിരസ്കരിക്കുന്നത് അവര്‍ക്ക് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നതുകൊണ്ടാണെന്ന് വിചാരിക്കുന്ന സാധാരണക്കാര്‍ക്കാന്  തെറ്റ് പറ്റിയത്. മറുവശത്ത് വര്‍ത്തമാനകാലത്തിന്‍റെ ആത്മരതിയിലകപ്പെട്ടുപോയ മധ്യവര്‍ഗമാണ്. തെറ്റെന്തെന്നും ശരിയെന്തെന്നും അറിയാത്തവര്‍. ഉപരിപ്ലവമായ ചര്‍ച്ചകളിലും, ഇല്ലാത്ത വിഷയങ്ങളെ സൃഷ്ടിച്ചെടുക്കുന്ന സന്ദര്‍ഭങ്ങളിലും സാംസ്കാരിക നായകരും  നന്നായി തിളങ്ങുന്നുണ്ട്. 



ഇവിടെ മലയാളി സ്വന്തം പേര് അറിയില്ലെന്ന് നടിക്കുകയാണ്. അവര്‍ 'കേരള'യായാലും 'കേരളം' ആയാലും അതിലൊക്കെ എന്ത് ഇരിക്കുന്നു  എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ദശാബ്ദങ്ങള്‍ നീണ്ടപോരാട്ടത്തിനൊടുവില്‍ ബ്രിട്ടിഷ് കോളോണിയല്‍ ശക്തികളെ പരാജയപ്പെടുത്തി സ്വാതന്ത്ര്യം നേടിയ നമുക്ക് ആരെയാണ് പേടി ? 
സാമ്രാജത്വശക്തികള്‍ തന്നിട്ടുപോയ 'കേരള' എന്ന പേര് നമ്മുടെ മനസാക്ഷി ഇനിയും ചുമക്കണ്ട എന്ന    കാര്യം ആര്‍ജവത്തോടെ തുറന്നുപറയാന്‍ ആര്‍ക്കും കഴിയുന്നില്ല.
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. നമ്മുടെ ആരുടെയെങ്കിലും സ്വന്തം ഒന്ന് അല്‍പ്പം  മാറ്റിയോ തിരിച്ചോ വിളിച്ചാല്‍ അസ്വസ്ഥരാവാത്തവര്‍ ആരാണുള്ളത്. പിറന്നമണ്ണിന്റെ പേരില്‍ യാതൊരു വേവലാതിയുമില്ല. 
സംസ്ഥാനത്തിന്റെ കേരള എന്ന പേര് മാറ്റി കേരളം എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി നാമകരണം ചെയ്തേ മതിയാകൂ.
ഇത്തരുണത്തില്‍  ഡോ.പി.കെ. രാജശേഖരന്‍ ഈഇടെ ഒരു ദിനപ്പത്രത്തിലെ എഡിറ്റോറിയല്‍ താളില്‍   'കേരളം: ഒരു പേരില്‍ ചിലതിരിക്കുന്നു' എന്ന ലേഖനം എഴുതിയത് വളരെ പ്രസക്തമാണ്. ഭരണഘടനാപരമായി കേരളം എന്ന് പേര് മാറ്റാന്‍ കേരളത്തിലെ 140 എം.എല്‍.എ. മാര്‍ക്ക് ചങ്കൂറ്റമുണ്ടോ എന്നാണ് പി. കെ. ലേഖനത്തില്‍ ചോദിച്ചിരിക്കുന്നത്. അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നതിങ്ങനെയാണ്. " പേരില്‍ പെരുമാളിരിക്കുന്നു എന്നാണ് കവിവാക്യം. പേര് ഒരു പ്രഖ്യാപനമാണ്.
 ഭാഷാശാസ്ത്രനിയമങ്ങളും വ്യാകരണവും മനസ്സിലാകല്‍സിദ്ധാന്തവും  പറയുന്ന പ്രയോജന വാദങ്ങള്‍ക്കപ്പുറം അതിനൊരു രാഷ്ട്രീയമുണ്ട്. അടിയന്‍ എന്ന് പറഞ്ഞിടത്തുനിന്നു പേര്പറയുന്നിടത്തെക്കുള്ള വളര്‍ച്ചയാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം. കോളോണിയല്‍ യജമാനന്‍ സമ്മാനിച്ച്‌പോയ കേരളയെ കേരളമാക്കിമറ്റാന്‍ തീരുമാനിക്കുമ്പോള്‍ നാം ആ രാഷ്ട്രീയത്തിന്റെ ചരിത്രത്തെയാണ് വീണ്ടെടുക്കുക. അപ്പോള്‍ കേരളത്തിന്റെ അന്ത്യത്തിലെ അനുസ്വാരം- ആ ചെറു സുഷിരം സ്വത്വത്തിന്റെ പൊന്‍മോതിരം പോലെ തിളങ്ങും.

 ആ നൂറ്റിനാല്പ്പതുപേര്‍ കേള്‍ക്കുന്നുണ്ടോ? " 

ചര്‍ച്ചകളിലേക്ക് കടന്നുവരെണ്ട ഇത്തരം വിഷയങ്ങളെ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാരായാലും അവര്‍ ഭീരുക്കളാണ്. മലയാളിയുടെ തന്‍മ കാണിക്കേണ്ട അവസരമാണിതെന്ന് മറന്നു പോകരുത്. 

ആലുവയ്ക്കു ആല്വായ് എന്നും,കൊല്ലത്തിനു ക്വൈലോനെന്നും, ആലപ്പുഴക്ക് ആലപ്പി എന്നും തിരുവനന്തപുരത്തിന് ട്രിവാന്ട്രം എന്നും( തിരോന്തോരം എന്നും ചിലര്‍ പറയും) പറയുന്ന കുറെ റയില്‍വേയുടെ ബോര്‍ഡുകള്‍ നമുക്കിന്നുണ്ട്. കേരളം മുന്‍പ് മാറ്റിയ ഈ പേരുകള്‍ എഴുതാതെ പഴയ പേരെ പതിപ്പിക്കു എന്ന വാശിയിലാനിവര്‍. കേരളത്തിലുടെ ഓടുന്ന ഭൂരിപക്ഷം തീവണ്ടികളിലും വിവിധ സ്ഥലപ്പേരുകള്‍ എഴുതിയിരിക്കുന്നത് കന്നടയിലും തെലുങ്കിലുമാണ്. നിസംഗതയുടെ 
കുടാരങ്ങളില്‍ അടയിരിക്കുന്നവര്‍ക്ക് കുത്തകവത്കരനതെപ്പറ്റി
പറയാന്‍ നൂറു നാവാണ്.ഇവിടെ അസ്വത്വങ്ങളുടെ കുത്തകവത്കരണമാണ് നടക്കുന്നത്. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ലേ ഇവിടെ സ്വത്വം എന്ന പദം വ്യാഖ്യാനം  ചെയ്യുന്നത്. 
ഓണക്കാലത്തിലേക്ക് മിഴിതുറക്കുന്ന പൂക്കാലം വരവായി. കേരളീയന് ഓണം ഓര്‍മ്മകളുടെ കുളിരനുഭവമാണ്. തുമ്പികളും പൂമ്പാറ്റകളും പറന്നുകളിക്കുന്ന ഈ കളിമുറ്റത്തിരുന്നു  വേണം നാം കേരളം എന്ന ചരിത്ര നാമം പൂവണിയിക്കേണ്ടത്.
ഭരണഭാഷ മലയാളത്തിലാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അക്കൂട്ടര്‍ ഇനി പുതിയ അക്ഷരങ്ങള്‍ കണ്ടുപിടിക്കുമോ എന്നറിയില്ല. ഇന്ഗ്ലീഷില്‍ മാത്രം ഇന്നുപയോഗിക്കുന്ന വാക്കുകള്‍ക്കു പകരം മലയാള പദങ്ങള്‍ കണ്ടെത്തണം.
സ്വന്തം തന്മയെ തിരിച്ചറിഞ്ഞാല്‍ എല്ലാമായി. അത് തന്നെയാണ് നന്മ. അങ്ങകലെ പൂവിളികളുടെ ആരവം കേള്‍ക്കുന്നില്ലേ.....
പീലിനീട്ടുന്ന തെങ്ങുകളും , കായല്‍തീരങ്ങളും നിശ്ശബ്ദം മന്ത്രിക്കുന്നത് എന്താണെന്നു അറിയുന്നില്ലേ...
   ഭാരതമെന്നുകേട്ടാല്‍       അഭിമാനപൂരിതമാകണമന്തരംഗം
   കേരളം എന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞെരമ്പുകളില്‍..  
കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നന്മകളുടെ ചെറുഉറവുകള്‍ വറ്റിയിട്ടില്ല എന്നു വിശ്വസിക്കുന്നവരും ഇവിടെ ഇപ്പോഴും ഉണ്ട്. അതാണ്‌ കുഴപ്പം. 


1 അഭിപ്രായം: