2011 മാർച്ച് 21, തിങ്കളാഴ്‌ച

വേണം നമുക്ക് വീണ്ടും ഒരു ഇടതു തുടര്‍ഭരണം


ഇടതു പക്ഷ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ  ഭരണനേട്ടങ്ങള്‍ ആര്‍ക്കും, പ്രതിപക്ഷത്തിന് പോലും നിഷേധിക്കാനാവില്ല. പക്ഷേ, അനാവശ്യ വിവാദങ്ങള്‍, ഭരണത്തിന്റെ മതിപ്പ് കുറച്ചു എന്നതും ഒരു വസ്തുതയാണ്. എന്തിനായിരുന്നു ഈ വിവാദങ്ങള്‍ എന്ന് ചോദിച്ചാല്‍ സത്യത്തില്‍ ആര്‍ക്കും അതിന് ഒരുത്തരവുമില്ല. വ്യക്തിപരമായ അജണ്ട, ഈ മന്ത്രിസഭയില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം മത്സരബുദ്ധിയോടെ തന്നെയായിരുന്നു. എന്നാല്‍ അത്, തന്റെ വകുപ്പ് നന്നാവണമെന്നും നാട്ടുകാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് തന്റെ വകുപ്പായിരിക്കണമെന്നുമുള്ള നിര്‍ബന്ധബുദ്ധിയായിരുന്നു ആ മത്സരത്തിന് പിന്നില്‍. ഒരു മന്ത്രിക്കെതിരെയും വ്യക്തിപരമായ തെളിവ് സഹിതമുള്ള ഒരു അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് പോലും കഴിഞ്ഞില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കാരണവരായി നിന്ന് മന്ത്രിമാരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന്റെ സദ്ഫലമാണ് ഇന്ന് കാണുന്ന എല്ലാ ഭരണ നേട്ടങ്ങളും. സ്വാതന്ത്ര്യം ഒരിക്കലും കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നില്ല.ഈ വരുന്ന തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ നയിക്കാന്‍ സി പി എം വി എസ് നെ തന്നെ യെല്പിചിരിക്കുകയാണ്
.സ്ഥാനാര്‍ഥി നിര്‍ന്ന്നയത്തിലെ തുടക്കത്തില്‍ സി പി എം നു ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ് .സി പി എം നെ സംബന്ധിച്ചടുതോളം പാര്‍ട്ടി വ്യക്തിതകള്‍ക്ക് അധീതമല്ല പക്ഷെ ജന മനസ്സ് അറിയാനുള്ള  തിരിച്ചറിവ് സി പി എം നെത്ര്വത്വത്തിനു ഇല്ലാതെ പോയത് ഖേതകരം തന്നെയാണ് .വെറും പാര്‍ടി വോട്ടു കൊണ്ട് മാത്രം കേരളത്തില്‍ ഒരു മുന്നണിക്കും അധികാരത്തില്‍ എത്താന്‍ കഴിയില്ല ,നിഷ്പക്ഷ വോട്ടമാരാന് മുന്നണികളുടെ ജയ പരാജയങ്ങളെ നിര്‍ണ്ണയിക്കുന്നത് .കഴിഞ്ഞ അഞ്ചു വര്‍ഷം വി എസ് മുഖ്യ മന്ത്രി ആയിരിക്കൊമ്പോഴും അതിനു മുമ്പ് പ്രതിപക്ഷ നേതാവയിരിക്കുമ്പോഴും വി എസ് അഴിമതിക്കെതിരെയും പെണ്‍വാണിഭത്തിനെതിരെയും നടത്തിയ സമര പോരാട്ടങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വി എസ് നോടുള്ള മതിപ്പ് വര്ധിപ്പിച്ചിരിക്കുകയാണ് .ഇത്തരം കാര്യങ്ങളില്‍ വി എസ് പാര്‍ട്ടിയെ തന്നെ അവഗണിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട് .ലോട്ടറി വിഷയത്തില്‍ വി എസ് ന്റെ നിലപാടുകള്‍ ശരിയാണെന്ന് പകല്‍ പോലെ വ്യക്തമാണ് എന്നിട്ടും ഇക്കാര്യത്തില്‍ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം  ചെയ്യുന്നത് .അവസാനം സ്വന്തം മകനെതിരെയുള്ള ആരോപണങ്ങളെ പോലും അന്വഷിക്കാന്‍ ഉത്തരവിട്ടതിലൂടെ വി എസ് തന്റെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് .വി എസ് ന്റെ ഇത്തരം നിലപ്പാടുകള്‍ തന്നെയാവാം വി എസ് പാര്‍ടിയില്‍ കണ്ണിലെ കരടായത് .പാര്‍ട്ടിയില്‍ വി എസ് നു വാര്‍ധക്യ മാണെങ്കിലും ജനങളുടെ മുമ്പില്‍ വി എസ് നു യുവത്വമാണ്   .വി എസ് ന്‍റെ ഭരണ തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന്‍ മനസ്സിലാക്കിയത് കൊണ്ടാവാം മത്സരത്തില്‍ നിന്ന് പിന്മാറാന്‍ വി എസ് തയ്യാറാവാത്തത്.
കേരളത്തിലെ നിയമസഭയുടെ കാലാവധി മാത്രമല്ല, ഉദ്യോഗസ്ഥരുടെ ചിന്തയും, എന്തിന് ജനത്തിന്റെ മനസ്സുപോലും അഞ്ചു കൊല്ലത്തേക്ക് പരിമിതപ്പെട്ടിരിക്കുകയാണ്. ഒരു മുന്നണി അധികാരത്തിലേറിയാല്‍, അഞ്ച് കൊല്ലം കഴിഞ്ഞ് അവരിറങ്ങുമെന്നും അതിനാല്‍ അതുകണ്ടുള്ള നടപടികള്‍ മതിയെന്നുമാണ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ചിന്ത. അതിനാല്‍ കാര്യങ്ങളൊന്നും വിശാലമായ ഒരര്‍ഥത്തില്‍ മുന്നോട്ടുപോകുന്നില്ല എന്നതാണ് വാസ്തവം. ഒരഞ്ചുവര്‍ഷത്തിനിടയില്‍ വരുന്നത് മൂന്ന് തെരഞ്ഞെടുപ്പുകളാണ്. പഞ്ചായത്ത്, ലോക്‌സഭ, നിയമസഭ- ഇതിന്റെ പെരുമാറ്റച്ചട്ടവും ഒക്കെയായി നഷ്ടപ്പെടുന്നത് ഏതാണ്ട് ഒന്നരവര്‍ഷമാണ്. അതിന് പുറമെ, പുതുമുഖങ്ങള്‍ അധികാരത്തിലേറിയാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വരുന്ന കാലതാമസവും. ഫലത്തില്‍ ഭരണം മൂന്ന് വര്‍ഷമായി ചുരുക്കപ്പെടുന്നു. ഇതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള എന്ത് പദ്ധതികളാണ് ആവിഷ്‌കരിക്കാന്‍ കഴിയുക. അതിനാല്‍, എല്ലാ വിശാല ചിന്തകളും പരിമിതമാക്കപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നത്. അഞ്ചുവര്‍ഷത്തെ സുതാര്യവും ഫലപ്രദവുമായ ഭരണം ജനങ്ങളുടെ മുന്നിലുണ്ട്. എത്രയെത്ര ക്ഷേമ, വികസന പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിന് പുറമെ വന്‍തോതിലുള്ള ഒട്ടേറെ പദ്ധതികളും,നാല്പതു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപക്ക് അരി
(ഇതിനു പ്രതിപക്ഷം ഇടംകോലിടാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഇടപെട്ടു അത് നടപ്പിലാക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് )ഇവയെല്ലാം നടപ്പാക്കാന്‍ ഒരു തുടര്‍ഭരണം അനിവാര്യമാണ്. അതിനുള്ള എല്ലാ അനുകൂല ഘടകങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. ഒരു തുടര്‍ഭരണത്തിന് അവസരം നല്‍കാനും അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കാനും ജനങ്ങള്‍ തയാറാവണമെന്നാണ് ഇടതുമുന്നണി പ്രധാനമായും ജനങ്ങളോട് ആവശ്യപ്പെടുന്നത്.
പരിസ്ഥിതിയെ അസ്ഥിരപ്പെടുത്താതെ, അതിനോട് യുദ്ധം പ്രഖ്യാപിക്കാതെ, സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കേണ്ടതുണ്ട്. നിക്ഷേപ-പരിസ്ഥിതി സൗഹൃദമായി കേരളം മാറണം. കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ, സമയബന്ധിതമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പും സുരക്ഷിതമായ ഒരവസ്ഥയുണ്ട്. ഇനി സ്വകാര്യ മേഖലയുടെ പോഷണവും വേണം. വിവരസാങ്കേതിക, വിനോദ സഞ്ചാരമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. പരിസ്ഥിതി നാശത്തിന് തടയിടാനും ഇതുമൂലം കഴിയും. അടിസ്ഥാന സൗകര്യ വികസനം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാകണം. ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനകാര്യത്തില്‍ ഇപ്പോഴത്തെ മുട്ടുശാന്തി ഏര്‍പ്പാട് അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലും വളര്‍ച്ചയിലും ഇടതുമുന്നണി ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇക്കാര്യം പകല്‍പോലെ വ്യക്തമാണ്. പാലോളി കമീഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ എല്‍.ഡി.എഫ് യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്. യു.ഡി.എഫ് ഭരണത്തില്‍ എല്ലാ വളര്‍ച്ചയും വികസനവും ന്യൂനപക്ഷത്തിന്റെ പേരില്‍ ചില വ്യക്തികളിലേക്ക് ചുരുക്കപ്പെടുന്നു. എന്നാല്‍, എല്‍.ഡി.എഫിന്റെ കാര്യത്തില്‍ അത് സമൂഹത്തിനാകെ ഗുണകരമായ രീതിയിലേക്ക് മാറുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ