2011 ജൂലൈ 19, ചൊവ്വാഴ്ച

പ്രവാസിയുടെ വേദന

ഇത് ഒരു പ്രവാസത്തിന്റെ വേദനയാണ്, എല്ലാ ബന്ധങ്ങളോടും യാത്രപറഞ്ഞു , ബാല്യം പിച്ചവെച്ച കളിമുറ്റവും കൌമാരം സൂക്ഷിച്ച കിനാവുകളും മടക്കിവെച്ചു ...യാഥാര്‍ത്ഥ്യങ്ങളുടെ വന്‍ തിരമാലകളും കടലുകളും നീന്തി കടന്നു പുതിയ
ഭാഷയില്‍ ജീവതാളം ക്രമപെടുത്താന്‍ ജീവന്‍ പണയം വെച്ച് ശ്രമിക്കുമ്പോള്‍ വിജയപരാജയങ്ങളുടെ അളവുകോല്മായി, "ഇത്രയും കാലം നീ എന്തുണ്ട്ടാക്കിയെന്ന" പ്രവാസി നേരിടുന്ന വലിയ ഒരു ചോദ്യമുണ്ട് ..സമ്പാദ്യങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായി ചിലവഴിച്ചിട്ടും ബാക്കിയാവുന്ന ചോദ്യം ... ഏതൊരു പ്രവാസിക്ക് നേരെയും ആര്‍ക്കും ഒരു കൂസലുമില്ലാതെ ചോദിക്കരുള്ളത് ....ആ ചോദ്യമെല്‍പ്പിക്കുന്ന മുറിവും വേദനയും എത്രതോളമാന്നെന്നു മറ്റുള്ളവര്‍ മനസ്സിലക്കാറില്ല...
പ്രവാസിക്ക് ഈ വേദന ആദ്യത്തേതല്ല...
യാത്രയുടെ തുടക്കം മുതല്‍ വേദനകളിലൂടെ അവര്‍ യാത്ര ചെയ്യുന്നു...സ്വന്തങ്ങളോട് യത്ര പറഞ്ഞു പിരിയുംപോഴുള്ള വേദനകള്‍ക്ക് കുറചോരശ്വാസം കിട്ടുന്നത് മടക്കയതക്കുള്ള ടിക്കെറ്റ് കയ്യില്‍ കിട്ടുമ്പോള്‍ മത്രംമാണ്.
ഇങ്ങനെ എന്തിനാന്നു പ്രവാസി വേദനയെ പ്രാണ സഖിയാക്കുന്നത്...??
ലക്‌ഷ്യം പിഴച്ചു പ്രവാസി വേദനകളുടെ കൊടീശ്വരനകുകയാണോ...??
എന്നിട്ടും നമ്മള്‍ നേരിടുന്ന ആ ഒരു ചോദ്യമില്ലേ ...നിങ്ങള്‍ എന്ത് നേടിയെന്നു ...?? ചിലപ്പോള്‍ ആ ചോദ്യം ചോദിച്ചത്  ഭാര്യ തന്നെയവില്ലേ ..?? അല്ലെങ്കില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന നമ്മുടെ  മാതാ പിതാക്കള്‍ .ചോദിച്ചവരെ കുറ്റപ്പെടുത്താന്‍ നമുക്കാവുമോ ?
അപ്പോള്‍ ..
എല്ലാത്തിന്റെയും കാരണം...
ഈ പ്രവാസം എന്ന് തന്നെയല്ലേ ??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ