കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍ദ്ദയ്ക്കുള്ളില്‍ കുന്നുകളുടെയും താഴ്വരകളുടെയും അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നുണ്ട്! കണ്ണുകള്‍ മാത്രം അനാവൃതമാക്കി മുന്നിലിരിക്കുന്ന ഈ ഇറാനിയന്‍ സുന്ദരിയെ എങ്ങനെയാണ് പറഞ്ഞുവിടേണ്ടത്?
ഇറാക്കില്‍ ഭിക്ഷാടനത്തിനു യാതൊരു കുറവുമില്ലാത്ത നാട് .മറ്റു വിദേശ രാജ്യങ്ങളെ പ്പോലെ ഇവിടെ ഭിക്ഷാടനത്തിന് നിയമ തടസ്സങ്ങലോന്നുമില്ല".ഞാന്‍ പതുക്കെ അവളുടെ അരികില്‍ ചെന്ന് ,അവള്‍ രണ്ട് കൈകള്‍ നീട്ടി പതിഞ്ഞ സ്വരത്തില്‍ പാര്‍സി കലര്‍ന്ന ഉറുദു ഭാഷയില്‍ എന്നോട് പറഞ്ഞു
നിങ്ങളെപ്പോലെയുള്ള ഇന്ത്യന്‍ സഹോദരന്‍മാരുടെയോ, പ്രായം ചെന്ന ഇറാനിയന്‍ മാമുമാരുടെയോ അടുത്തൊക്കെയേ ഞങ്ങള്‍ പോകാറുള്ളൂ, അവരൊക്കെയേ വല്ലപ്പോഴും വല്ലതും കനിഞ്ഞു തരികയുള്ളൂ..."
പാക്കിസ്ഥാനികളുടെയോ, മിസിരികളുടെയോ, പലസ്ഥീനികളുടെയോ കണ്ണില്‍ ഈ വേഷത്തിലും ഭാവത്തിലും ചെന്ന്‍പെട്ടാല്‍ , ഈ ശരീരത്തില്‍നിന്നൊന്നും ബാക്കി കിട്ടിലെന്നറിയാം...
ഓരോരുത്തരെയായി ഞങ്ങളുടെ ഉമ്മാമാര്‍ വിലപേശി കെട്ടിച്ചയയ്ക്കുന്നു, ഞങ്ങളുടെ ആചാരപ്രകാരം നോക്കി വളര്‍ത്തിയതിന് ഇങ്ങോട്ടാണ് പണം നല്‍കുക! അറുപതു വയസ്സായ ഒരു കിഴവന്റെ അഞ്ചാം ഭാര്യയായി എന്നെ കൈമാറുവാനുള്ള കരാറില്‍ മനസ്സുകൊണ്ട് ഒപ്പു വച്ചു കഴിഞ്ഞിരിക്കുന്നു എന്റെ ഉമ്മ"
ഇത്രയും സങ്ങടവും സഹതാപവും പറഞ്ഞ സ്ഥിതിക്ക് എനിക്ക് അവളുടെ പേരും ഊരും ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
സഹര്‍ഷ ബാനു എന്നാ ഉത്തരതോടോപ്പം ചോദ്യങ്ങളുടെ വെടിക്കെട്ടിന് അവള്‍ തിരി കൊളുത്തി
"എവിടെയാണ് ബയ്യാ അക്കമഡേഷന്‍?""
"വിവാഹിട്തനാണോ കൂടെ ഫാമിലിയില്ല ഇല്ലേ ? കാണാറില്ല, ഷോപ്പിങിലൊന്നും?"
"ഇല്ല ഫാമിലി ഫ്ലാറ്റാണ്, ഞാനൊറ്റയ്ക്കാണ് താമസം.."
"റൂം നമ്പര്‍?നൂറ്റി പന്ദ്രണ്ട്"
"എന്തിനാണ് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍?"
ഉത്തരം കൊടുക്കാതിരിക്കാന്‍ ഒരു കാരണവും തോന്നിയില്ല, മറിച്ച് ഉത്തരങ്ങളുമായ് ചോദ്യങ്ങള്‍ക്ക് ഉള്ളിലാരോ കാത്തു നില്‍ക്കുന്ന പോലെ! എന്തോ..
"ഉത്തരം ഞങ്ങളുടെ വംശവൃക്ഷത്തില്‍ നിന്നാകുമ്പോള്‍ ചോദ്യങ്ങള്‍ എത്രയും പേടിയില്ലാതെ ചോദിക്കാം... പ്രത്യേകിച്ചും ബയ്യയെപ്പോലെ മനോഹരമായി ചിരിക്കാനറിയുന്നവരോട്! ഉള്ളില്‍ കലക്കങ്ങളൊന്നുമില്ലാത്തവരാണ് ഇങ്ങനെ സുന്ദരമായി ചിരിക്കുന്നതെന്ന് എന്റെ ചാച്ചാജി പറഞ്ഞിട്ടുണ്ട്!"ബയ്യ്യ്യയെ ഞാന്‍ ഒരുപാട് ഇഷ്ടപെടുന്നു
"നിന്റെ കഥ കേട്ടു സമയം പോയതറിഞ്ഞില്ല! ഇപ്പോള്‍ ഞാന്‍ പോകുന്നു , രാവിലെ വന്നാല്‍ ഭോസ് നോട് പറഞ്ഞു അകൗണ്ട്സ് സെക്ഷനില്‍ നിന്ന് എന്തെങ്കിലും വകുപ്പില്‍പ്പെടുത്തി വല്ലതും ശരിയാക്കിത്തരാന്‍ ശ്രമിക്കാം ഞാന്‍.."
"ബയ്യാ, മറ്റു ഓഫീസ് സ്റ്റാഫുകളോട് പറഞ്ഞു നാണം കെടുത്തല്ലേ, നിങ്ങളുടെ കൈവശമുള്ളത് എന്തെന്ന് വച്ചാല്‍ അതു മതി!"
റൂമിലേക്കു നടന്നു നീങ്ങുമ്പോള്‍ അവളുടെ ഓര്‍മകള്‍ എന്റെ മനസ്സില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു
ഫ്ലാറ്റിന്റെ ചില്ലു വാതിലിലൂടെ തുറന്നപ്പോള്‍ ആകാശം മുട്ടെ തലയുയാര്‍ത്തി നില്‍ക്കുന്ന അംബര ചുംബികളായ ചില്ല് കൊട്ടാരങ്ങള്‍ക്കും മണി മന്ധിരങ്ങള്‍ക്കും പകരം യുദ്ധ ഭൂമിയില്‍നിന്നു ഉയര്തെഴുന്നെല്‍ക്കുന്ന കൊച്ചു കെട്ടിടങ്ങള്‍ മാത്രം.അങ്ങകലെ മഞ്ഞു കട്ടകളാല്‍ മൂടപ്പെട്ട പാര്‍വത നിരകള്‍ ആകാശത്തെ താങ്ങി നിര്‍ത്തിയിരിക്കുകയാണ് എന്ന്‍ തോന്നിപ്പോകും .പടിഞ്ഞാറെ ചക്രവാളത്തില്‍ അസ്തമന സൂര്യ കിരണങ്ങള്‍ അന്ടരീക്ഷതിലെ മഞ്ഞു കണങ്ങളില്‍ സപ്ത വര്‍ണങ്ങളെ സൃഷ്ടിക്കുന്നു ..ചിലപ്പോള്‍ തുരുതുര വര്‍ഷിക്കുന്ന മഴതുള്ളികല്കൊപ്പം നാമറിയാതെ വര്ഷിക്കപ്പെടുന്ന ആലിപ്പഴങ്ങള്‍ . പുറത്തു നല്ല തണുപ്പുണ്ട് ഭാഷ്പീകരിച്ച മുറിയില്‍ നിന്നും പുരത്തിരങ്ങനമെന്നു തോന്നുന്നില്ല .അമീര്‍ ചാച്ചന്റെ അവിടെ
പോയിരുന്നുവെങ്കില്‍,അമീര്‍ചാച്ചയ്ക്ക് ഇന്നെന്തു കഥയായിരിക്കും പറയാനുണ്ടായിരിക്കുക? ഇന്നലെ എവിടെയാണ് നിര്‍ത്തിയത്
മഞ്ഞു മല വിദൂരദൃശ്യം

മഞ്ഞു മല
വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ് നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്.

മഞ്ഞു മല
വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ് നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്.
വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. അറബിയും ഉറുദുവും കലര്‍ന്ന ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാഖി വൃദ്ധന്‍ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും.
ചാച്ചക്കിഷ്ടമുള്ള ബദാം പരിപ്പും പിസ്തായുമായി മരു-ക്കടല്‍ യാത്രാവിവരണം കേട്ടിരിക്കാന്‍ പോകാറുള്ള ഞാന്‍ കഥയുടെ പെരുമഴ ചോര്‍ത്താനനുവദിക്കാതെ പലപ്പോഴും ബോട്ടുയാത്രകളില്പ്പോലും അദ്ധേഹത്തെ അനുധാവനം ചെയ്യാറുണ്ട്! ഓഫീസിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ഒന്ന് കുതറിമാറി കടലിടുക്കുകളുടെ ശാന്തതാളം മനസ്സിലേക്കാവാഹിക്കാന്‍ ഇടയ്ക്ക് ഇത്തരം കഥായാത്രകള്‍ വളരെ ഉപകാരപ്രദമാണ്.
. . . . . . . . . . .
ഒരു ദാര്‍ശനികന്റെ ഭാവത്തോടെ തന്റെ നരച്ച താടിയുഴിഞ്ഞ് അമീര്‍ ചാച്ച കഥ തുടര്‍ന്നു! നനയാതെ, തളിര്‍ക്കാതെ, കൊടും വെയിലേറ്റ് നഗ്നയായി ചേതനയറ്റ് കിടക്കുന്ന മണല്‍ക്കന്യകമാരുടെ കബന്ധങ്ങളിലൂടെ, പച്ചപ്പിന്റെ, ആര്‍ദ്രതയുടെ, മഴപ്പെയ്ത്തിന്റെ നനവിടങ്ങളുള്ള മരുപ്പച്ചകള്‍ തേടി വെയലിലലഞ്ഞ വ്യാഴവട്ടങ്ങള്‍ക്കപ്പുറം ഹുസൈന്‍ ചാച്ചയുടെ വെയിലുരുക്കിയ പൂച്ചക്കണ്ണുകള്‍ ആര്‍ദ്രമായി.. ഊറി വരുന്ന നനവുകളിലൂടെ ഒരു സാര്‍ത്ഥവാഹക സംഘം മണല്‍ വഴി തേടുന്നു..
തുകല്‍ സഞ്ചികളില്‍ ശേഖരിച്ച ദാഹജലം, വഴിയിടങ്ങളില്‍ നിന്ന് പെറുക്കിയടുക്കിയ ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ പനവട്ടികളില്‍ പൊതിഞ്ഞുകെട്ടി തോരണം തൂക്കിയ ഒട്ടകപ്പുറത്ത് കരുവാളിച്ച കുഞ്ഞുങ്ങളും സ്ത്രീകളും. താഴെ എരിയുന്ന റാന്തല്‍ വിളക്ക്, പൂഞ്ഞയ്ക്ക് മുകളില്‍ കുറുകേ കെട്ടിയ പനമ്പായ, ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് വെയിലുകളിലൂടെ പലായനം ചെയ്യപ്പെടുന്ന പേര്‍ഷ്യന്‍ ഗോത്രക്കാര്‍... പച്ചപ്പിന്റെ, കടല്‍ക്കരകളുടെ നിരുപദ്രവരൗദ്രങ്ങളുടെ മല്‍സ്യതീരങ്ങളും ഈന്തപ്പനകളുടെ വിഭവസമൃദ്ധികളും മാടിവിളിക്കപ്പെടുമ്പോള്‍ ഒട്ടകങ്ങള്‍ മണല്‍പ്പരപ്പില്‍ നങ്കൂരം താഴ്‌ത്തും കറുത്തു കരുവാളിച്ച മണല്‍നാവികരിറങ്ങി ഒട്ടകപ്പുറത്തെ കുഞ്ഞുവീടുകള്‍ മണലിലേക്കിറക്കും. മണലാഴത്തില്‍നിന്ന് കുഴിച്ചെടുക്കുന്ന പശിമണലില്‍ ഉപ്പുവെള്ളമൊഴിച്ചു കുതിര്‍ക്കും. മനുഷ്യമണമേല്‍ക്കാത്ത കടല്‍ക്കരയിലെ വെളുത്ത ചിപ്പി വാരി കൂട്ടത്തിലെ കുഞ്ഞുങ്ങള്‍ പനയോലവട്ടിയില്‍ നിറയ്ക്കും. കുട്ടിപ്പട്ടാളങ്ങളുടെ ഉല്‍സാഹത്തിമര്‍പ്പില്‍ കുഴഞ്ഞ ചെളിമണ്ണില്‍ കക്കയും ശംഖും വിതറിക്കുഴയ്ക്കും, വെയിലേറ്റു കരുവാളിച്ച ബലിഷ്ഠ കരങ്ങളില്‍ മണലും ചിപ്പികളും ചേര്‍ന്നുറച്ച ഉരുളകള്‍ രൂപപ്പെടും, കരവിരുതിന്റെ, നിലനില്പ്പിന്റെ മൂശയില്‍ ഒട്ടകപ്പാലിന്റെ ഈന്തപ്പഴത്തിന്റെ ചടുലത വിടര്‍ന്ന് നാലു ചുമരുകള്‍ രൂപം കൊള്ളും. അതിനുമുകളില്‍ പനന്തണ്ടുകളും പനയോലകളും നിവരും. .. മരക്കരിക്കനലുകള്‍ക്ക് മേല്‍ പച്ചമീന്‍ വെന്തു ഞെരിയും വേട്ടക്കഴുകന്റെ സൂക്ഷ്മദര്‍ശിനിയില്‍ റാഞ്ചിയെടുക്കപ്പെട്ട മരുജീവികള്‍ അത്താഴത്തിന് രുചിയേകും.... ഒന്നൊന്നായുയരുന്ന ചതുരസ്തംഭങ്ങള്‍ക്കിടയില്‍ ഒട്ടകക്കൂട്ടങ്ങള്‍ വിശ്രമിക്കും..കാലികള്‍ മുള്‍പ്പടര്‍പ്പുകളില്‍ ഇല തിരയും.. ഒരു ഗ്രാമഗര്‍ഭം അവിടെ സൃഷ്ടിക്കപ്പെടും.. കാലിവളര്‍ത്തലും മല്‍സ്യബന്ധനവും മുത്തുവാരലുമൊക്കെയായി ഗ്രാമം തിടം വെയ്ക്കും. അങ്ങനെയൊരു ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത് .
ചൂടും തണുപ്പും ആവോളമേല്‍ക്കുമെങ്കിലുംആ ഗ്രാമ ജീവിതത്തിന്റെ വിശുദ്ധിയും സന്തോഷവും ഈ പെട്രോ നഗരത്തിനു ഇന്നുണ്ടോ ഇന്ന് ഈ നാടിന്‍റെ അവസ്ഥയോ ,അമേരിക്കയുടെ ബുഷ് എന്നാ ലോക ചെകുത്താന്‍ ഈ നാടിനെ ആക്രമിച്ചതിന് ശേഷം ഇവിടം ഒന്നുമാല്ലതയിരിക്കുന്നു .ഇന്ന് ഈ രാജ്യത്ത് ഉള്പാതിപ്പിക്കുന്ന ക്രൂഡ് ഒഇലിന്ടെ പകുതിയിലതികവും അമേരിക്കക കവര്നെടുക്കുന്നു .സദ്ദാം എന്നും അമേരിക്കക്ക് ഒരു പേടി സ്വപ്നമായിരുന്നു .അമേരിക്കന്‍ നടപടിയെ ചോദ്യം ചെയ്യുന്ന ഒരാളും ലോകത്ത് ഉണ്ടാവരുത് എന്നായിരുന്നു ബുഷിന്റെ നയം ,അതിനു വേണ്ടിയായിരുന്നു ഇല്ലാത്ത ആയുധത്തിന്റെ പേര് പറഞ്ഞു ബുഷ് ഇറാഖിനെ ആക്രമിച്ചതും സദ്ദാമിനെ വക വരുത്തിയതും . ഇന്ത്യ എപ്പോഴും ഇറാഖിന്റെ നല്ല സുഹ്ര്‍ത്താണ് .ഇന്ത്യ ലോകത്തെ ഒന്നാം ശക്തിയകണമെന്നു ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ .അമേരിക്കയുമായുള്ള കൂടുതല്‍ ബന്ധം ഇന്ത്യക്ക് ഗുണത്താകാലേറെ ദോഷം ചെയ്യും .
ഇന്ത്യയെ കുറിച്ച പറയുമ്പോള്‍ അമീര്ച്ചച്ചക്ക് ആയിരം നാവായിരുന്നു . നിങ്ങള്‍ ഇന്ത്യക്കാര്‍ എന്ധിനാണ് അമേരിക്കയെ വല്ലാതെ സ്നേഹികുന്നത് ?അമേരിക്കയുമായി ചങ്ങാത്തം പുലര്‍ത്തുന സര്‍ക്കാരിനെ നിങ്ങള്‍ യെന്ധിനാണ് അധികാരത്തിലേട്ടുന്നത്?വര്‍ത്തമാന ജീവിതത്തിലേക്ക് തൊടുക്കുന്ന ഒരായിരം ചോദ്യങ്ങള്‍ക്കൊടുവില്‍ അമീര്‍ ചാച്ച തളര്‍ന്നിരിക്കും. നഷ്‌വാര്‍ പുകയില ഉഴിഞ്ഞുതുപ്പി, ഒരു ചുരുട്ടിനു തീക്കൊളുത്തും. നഗരജീവിതത്തിലെ അവസാനനാളുകളില്‍ തുണയേകാനായി ഒരു നാലാം കെട്ടിന്റെ കാര്യത്തെക്കുറിച്ചും എപ്പോഴുമടിക്കുറിപ്പിടാറുമുണ്ട് ആ വൃദ്ധയുവാവ്.
തലേന്നത്തെ തിരക്കില്‍ അലാം വെയ്ക്കാന്‍ മറന്നുവെങ്കിലും കൃത്യം ആറരക്കു തന്നെ ഉണരാന്‍ കഴിഞ്ഞു .പതിവ്പോലെ മഴയില്‍ കുതിര്‍ന്ന വഴികളിലൂടെ ഓഫീസിലേക്ക് നടന്ന നീങ്ങുമ്പോള്‍ ഫോണിലെ മെസ്സേജ് ടോണ്‍ എന്തോ വിളിച്ചു പറയുന്നു
പരിചയപ്പെടാനും ജീവിത കഥകള്‍ പരസ്പരം പങ്കുവെക്കാനും കഴിഞ്ഞതില്‍ വളരെ സന്ദോഷം
ബയ്യാ, ഇനി കാണാന്‍ കഴിയുമെന്ന് കരുതുന്നില്ല. നാളെയാണ് ചടങ്ങ്! ഇന്ന് രാത്രി തന്നെ
അങ്ങോട്ട് തിരിക്കുന്നു"
ഓഫീസിലെ തിരക്ക് കാരണം മെസ്സേജിലൂടെ അവള്‍ പറഞ്ഞ കാര്യത്തെ പ്പറ്റി ചിന്തിക്കാന്‍ മനസ്സില്‍ ഇടം കിട്ടിയില്ല
റൂമിലേക്ക് തിരിച്ചു വരുമ്പോള്‍ വഴി നീളെ വെളുപ്പും നീലയും ചേര്‍ന്ന കടല്‍ച്ചിത്രങ്ങളുടെ കൊളാഷ് ചിതറിക്കിടക്കുന്നു, ചിത്രക്കാന്‍വാസിലേക്ക് മുറുക്കിത്തുപ്പിയപോലെ സഫ്രോണ്‍ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു! റൂമിലെ ഏകാന്തത അലോസരമുണ്ടാക്കുന്നു, അടുക്കിവെച്ച പുസ്തകങ്ങളും വസ്ത്രങ്ങളും വാരിച്ചിതറിയിട്ടു. അടുക്കു ചിട്ടകള്‍ ഏകാന്തതയ്ക്ക് ആക്കം കൂട്ടുന്നു! അമൂര്‍ത്തങ്ങളായി ചിതറിയിടപ്പെട്ടവയ്ക്കിടയില്‍ ഒരബ്സ്ടാറ്റിക് പൈന്റിംഗ് പോലെ സ്വയം ചിതറിക്കിടന്നു. കണ്ണു തറയ്ക്കുന്ന ചുമരുകളിലെല്ലാം കുങ്കുമ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു.
വയ്യ, ഇന്നിവിടെക്കൂടാന്‍ വയ്യ! അമീര്‍ചാച്ചായുടെ കഥ കേള്‍ക്കാന്‍ പോകാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ