2011 ഡിസംബർ 1, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍ ഒരു ഫ്ലാഷ് ബാക്ക്

മുല്ലപ്പെരിയാര്‍ എന്ന പേര്, പോലും ഇപ്പോള്‍ ഉയര്‍ത്തുന്നത് കുറേ ദുരന്ത ചിത്രങ്ങളാണ്. 444.23 മില്ല്യണ്‍ മീറ്റര്‍ ക്യൂബ് വെള്ളം കൊള്ളുന്ന, ചുണ്ണാമ്പ്, സുര്‍ക്കി തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാം ഇന്ന് ഒരു തകര്‍ച്ചയുടെ വക്കിലാണ്. ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു കീഴില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന ജെ ബെന്നി ക്വിക്ക് ആണ്, ഒരു അണക്കെട്ട് എന്ന ആശയം മുല്ലപ്പെരിയാറിന്‍റെ രൂപത്തില്‍ പ്രാവര്‍ത്തികമാക്കിയത്. തമിഴ്നാട്ടിലെ ചില ഭാഗങ്ങള്‍ ജലമില്ലാത്ത മൂലം അനുഭവിക്കുന്ന പ്രശനങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു മുല്ലപെരിയാര്‍ ഡാം. അതിന്, അദ്ദേഹത്തിന്‍റെ സ്വന്തം സ്വത്തുള്‍പ്പെടെ നഷ്ടപ്പെടുത്തേണ്ടി വന്നെങ്കിലും, പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്‍റ്, അതൊക്കെ മടക്കി നല്‍കുകയുണ്ടായി, എന്തു പറഞ്ഞാലും അദ്ദേഹത്തിന്‍റെ ശ്രമം പാഴായില്ല എന്ന് നമുക്കറിയണമെങ്കില്‍ തമിഴ്നാടിന്‍റെ പല പ്രദേശങ്ങളുടേയും വിഭവസമൃദ്ധി കണ്ടാല്‍ മതി. മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടു മാത്രം കൃഷിപ്പണി കൊണ്ട് ജീവിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്.
എന്താണ്, മുല്ലപ്പെരിയാറിന്‍റെ പ്രശ്നം.
ഏകദേശം 100 വര്‍ഷത്തില്‍ കൂടുതല്‍ ആയി ഡാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്, എന്നാല്‍ അന്ന് ഇതിന്‍റെ നിര്‍മ്മാണ വേളയില്‍ എഞ്ചിനീയര്‍മാര്‍ ഇതിനു നല്‍കിയിരുന്ന ആയുസ്സ് ഏതാണ്ട് അന്‍പത് വര്‍ഷമാണ്, അതു ശരിയായിരിക്കണം കാരണം, മുല്ലപ്പെരിയാര്‍ ഡാം ഇന്ന് നാശത്തിന്‍റെ വക്കില്‍ തന്നെയാണ്. കേന്ദ്ര ജലക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 1981-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപ്പെടുത്തലിനായി നടത്തിയ കേബിള്‍ ആങ്കറിങ് ഡാമിന് ബലക്ഷയമുണ്ടാക്കുകയാണ് ചെയ്തതെന്ന് റിട്ട. ചീഫ് എന്‍ജിനിയര്‍ എം.ശശിധരന്‍ ജൂണ്‍ 13ന്, സര്‍ക്കാരിന്, റിപ്പോര്‍ട്ട് സമര്‍പ്പിക്കുക ഉണ്ടായി, പക്ഷേ ഈ റിപ്പോര്‍ട്ടുകള്‍ ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന്, ഉത്തരമില്ല. കണക്കില്‍ പെട്ടതിനേക്കാള്‍ വ്യാപ്തി വിള്ളലിന്, ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നുണ്ട്. കുറച്ചു മാസങ്ങളായി മുല്ലപ്പെരിയാര്‍ പരിസരത്തുണ്ടായ ചെറുതും വലുതുമായ 22 ഓളം ഭൂകമ്പങ്ങള്‍ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ ഇതൊക്കെ കണ്ടിട്ടും നമ്മുടെ സര്‍ക്കാരുകള്‍ മൌനം പാലിക്കുന്നതാണ്, ഏറെ വിഷമകരം.
ദിവസങ്ങള്‍ക്കു മുന്‍പ് ആദ്യമായി കേരള നിയമസഭയിലെ മന്ത്രി പി ജെ ജോസഫ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചു കണ്ടു, ഉടനടി ഡാം പണി നടത്തണമെന്നും, തമിഴ്നാടിന്, ജലം കൊടുക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു കണ്ടു. പക്ഷേ എറ്റവൂം രസകരമായി തോന്നിയത് കേന്ദ്രത്തിന്‍റെ പ്രസ്താവനയാണ്, അണക്കെട്ട് വിഷയത്തില്‍ താല്‍പ്പര്യമില്ലെന്ന് അവരുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നു, ഒന്നും രണ്ടും മന്ത്രിമാരല്ല തമിഴ്നാട്ടില്‍ നിന്നും കേന്ദ്രത്തിലുള്ളതെന്ന് മറക്കുന്നില്ല.പക്ഷേ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഉണ്ടാകാവുന്ന പ്രശങ്ങളെ കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ അജ്ഞരാണെന്നു തോന്നും അവരുടെ ചെയ്തികള്‍ കണ്ടാല്‍, അണക്കെട്ട് ഒലിച്ചു പോയാല്‍, ആ ജലം മൂലം കൃഷി ചെയ്യ്ന്ന എത്ര ഏക്കര്‍ കൃഷിയിടങ്ങളാണ്, തമിഴ്മക്കള്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത്, കൃഷിയുടെ കാര്യം പോട്ടെ, കേരളത്തിലെ ലക്ഷക്കണക്കായ മനുഷ്യജീവന്, അവര്‍ക്ക് ഒരു വിലയുമില്ലേ..
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഇക്കാര്യത്തിലുള്ള വിലയിരുത്തല്‍ വളരെ ബാലിശമാണെന്നു പറയാതെ വയ്യ, മുല്ലപ്പെരിയാര്‍ അനക്കെട്ട് സുരക്ഷിതമാണെന്നും, പുതിയ ഡാം പണിയേണ്ടതില്ലെന്നുമാണ്, ജയലളിതയുടെ അഭിപ്രായം, ഒപ്പം പ്രധാനമന്ത്രിയ്ക്ക് അവര്‍ അയച്ച കത്തില്‍ ഇക്കാര്യത്തില്‍ കേരളത്തെ ഉപദേശിക്കാന്‍ എഴുതാനും മറന്നില്ല,ഇപ്പോള്‍ ഇക്കാര്യത്തില്‍ ജയലളിത സുപ്രീം കോടതിയെ സമീപിചിരിക്ക്കുകയാണ് .മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം ജനങ്ങളില്‍ ആശങ്ക പരത്തുകയാണ് എന്നാണ് ഇപ്പോള്‍ ജയലളിതയുടെ വാതം .പുതിയ ഡാം കെട്ടിയാലും തമിഴു നാടിനു ആവശ്യമുള്ള ജലം കൊടുക്കാന്‍ കേരളം തയ്യാറാണെന്ന് കേരള മുഖ്യ മന്ത്രി ആവര്‍ത്തിച്ചു പറയുന്നുണ്ട് ,എന്നിട്ടും ജയലളിത എന്തിനാണ് ഇക്കാര്യത്തില്‍ ഒരു വാശി പിടിക്കുന്നത്‌ . എത്ര ശക്തമായ ഭരണ വര്‍ഗ്ഗമാണെങ്കിലും ഒരു നാടിന്‍റെ അടിസ്ഥാനം അതിന്‍റെ കൃഷിയാണ്, ഇവിടെ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ തങ്ങള്‍ക്ക് നഷ്ടമാകുന്ന ഭക്ഷ്യസമ്പത്തിനെ പറ്റി തീരെയും ആലോചികകതെ ഇങ്ങനെയൊരു പ്രസ്താവനയുമായി ജയലളിത രംഗത്തു വന്നത് ശക്തമായ ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ടാകാം എന്നതിന്, സംശയമില്ല.
ഇപ്പോള്‍ ഈ മുല്ലപ്പെരിയാര്‍ വിപ്ലവം ഇത്രയും ശക്തമാകാന്‍ കാരണം സോഷ്യല്‍ മീഡിയകാണെന്നുള്ളതിന്, ഒരു സംശയവും വേണ്ട.കേരളത്തിന്‍റെ പല ഭാഗത്തും സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്ത ഈ വിപ്ലവം പൊതുജങ്ങളിലേയ്ക്ക് ഇറങ്ങുകയാണ്, ഇതിനായി പല മാര്‍ഗ്ഗങ്ങളും ആവിഷ്കരിക്കുന്നുണ്ട്. ജനങ്ങള്‍ ഒരു സംഘടിത ശക്തിയായി എന്ന് മുന്നോട്ടു വരുന്നുവോ അന്നേ ഒരു ശക്തമായ മാറ്റം ഇവിടെ ഉണ്ടാകൂ, ആ വിപ്ലവത്തിന്, ആയിരം ഗ്രനേഡുകളേക്കാള്‍ ശക്തിയുണ്ടാകും. ഭരണവര്‍ഗ്ഗത്തിന്, അനുസരിക്കാതെ തരമില്ലെന്നാവും. പക്ഷേ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. എത്രയും പെട്ടെന്ന് ഒരു ഡാം നിര്‍മ്മിക്കുക എന്നത് എത്രത്തോളം മെച്ചമാകുമെന്ന് അറിയില്ല, പക്ഷേ പെട്ടെന്നുള്ള നടപടിയെന്നോണം ഡാമിലെ ജലനിരപ്പു താഴ്ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. ഡാമിനു സമീപം കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഉണ്ടൊ എന്ന സംശയം പലയിടങ്ങളിലും ഉയര്‍ന്നു കേട്ടു, അങ്ങനെയുണ്ടെങ്കില്‍ തീര്‍ച്ചയായും അതു കണ്ടെത്തി, അതിനെതിരേ പ്രതികരിക്കണം. അണക്കെട്ടുകള്‍ ഒരിക്കലും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് നന്‍മ നല്‍കുന്ന ഒന്നല്ല, തീര്‍ച്ചയായും അതിന്, ചീത്ത വശങ്ങളേയുള്ളൂ, അപ്പോള്‍ ഒരു അണക്കെട്ടിന്‍റെ ആവശ്യകതയേ പോലും ഓര്‍മ്മിപ്പിക്കുന്നുണ്ട്, ഈ ദുരന്ത മുഖം. പുതിയ ഡാം നിര്‍മ്മിക്കുക എന്ന ആശയത്തിനപ്പുറം വെള്ളത്തിന്‍റെ ഫലപ്രദമായ വിനിയോഗത്തിന്, (തമിഴ്നാട്ടുകാര്‍ക്കും ലഭിക്കത്തക്കവണ്ണം) മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും നന്നായിരിക്കും.
ഇത് സര്‍ക്കാര്‍ ചെയ്യും എന്നു വിചാരിച്ചു കയ്യും കെട്ടി നോക്കി നില്‍ക്കുന്നത് നമ്മുടെ വിഡ്ഡിത്തം, കാരണം തമിഴന്‍റെ കൃഷിയാണ്, സര്‍ക്കാരിന്, മലയാളിയുടെ ജീവനേക്കാള്‍ വലുതെന്ന് അവര്‍ പ്രസ്താവിച്ചു കഴിഞ്ഞു. കേരളാ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ തീരുമാനത്തില്‍ തന്നെ ഉറച്ചു മുന്നോട്ടു പോകണം, അതിനു വേണ്ട എന്തു സഹായവും നമ്മള്‍ സമൂഹത്തിന്‍റെ ഭാഗത്തു നിന്നുണ്ടാകണം. ഇത് ഒരു സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങി പോകാന്‍ പാടില്ല, കാരണം ഇപ്പോഴും നമ്മുടെ നാട്ടിന്പുറങ്ങളിലുള്ളവര്‍ ഇതിന്‍റെ ആഴത്തെ പറ്റി അജ്ഞരാണ്. അവരെ ബോധവത്കരിക്കാന്‍ അതിനു വേണ്ട പ്രവര്‍ത്തങ്ങള്‍ എല്ലാ മേഖലകളിലും ഉണ്ടാകണം. ലഘു ജാഥകള്‍, തെരുവു നാടകങ്ങള്‍, കവല പ്രസംഗങ്ങള്‍ തുടങ്ങി എന്തു മാര്‍ഗ്ഗവും സ്വീകരിച്ച് പൊതുജനങ്ങളിലും ഈ അവബോധം ഉണ്ടാക്കേണ്ടതാണ്. ഇത് അവരെ ഭയപ്പെടുത്താനലാ, മറിച്ച് ഈ സമരത്തില്‍ അണി ചേരാനാണ്. പൊതുജനങ്ങളുടെ ഒപ്പം ജനകീയ നായകന്‍മാരും തീര്‍ച്ചയായും ഈ വിപ്ലവത്തില്‍ അണിചേരേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ