കൊല്ലം: അബ്ദുല്‍ നാസര്‍ മഅ്ദനിയെ സ്‌നേഹിക്കുന്നവരും പി.ഡി.പി അനുഭാവികളും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് വോട്ടു ചെയ്തതെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. യു.ഡി.എഫ് നേതൃത്വം ഇത് അംഗീകരിച്ചില്ലെങ്കിലും യാഥാര്‍ത്ഥ്യം അതാണെന്നും പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഅ്ദനിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുമ്പ് കൈകൊണ്ട സമീപനം പോലും വി.എസ് അച്യുതാനന്ദന്റെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പി.ഡി.പിയുടെ പിന്തുണയോടെ വന്ന എല്‍.ഡി.എഫ് സര്‍ക്കാരര്‍ ബാംഗളൂരുവിലെ ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് വേണ്ടി ഒന്നും ചെയ്തില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടായത് പി.ഡി.പിയുമായി വേദി പങ്കിട്ടതു കൊണ്ടാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ വന്ന തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ വെച്ച് അത് തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കണം.
മുസ്്‌ലിം ലീഗിനെ ശത്രുവായി കാണുന്നില്ല. അവരുമായി പരസ്യമായി സഹകരിക്കാമെന്ന നിലപാടാണ് പി.ഡി.പിക്ക് ഉളളത്. ലീഗ് തകരണമെന്നോ കേരളത്തില്‍ ലീഗ് അപ്രസക്തമാകണമെന്നോ ആഗ്രഹമില്ല. ലീഗിന്റെ ശക്തി മലപ്പുറത്ത് മാത്രം ഒതുങ്ങി നിന്നാല്‍ പോര. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ലീഗിന് എം.എല്‍.എ.മാര്‍ ഉണ്ടാകണം- അദ്ദേഹം പറഞ്ഞു
രോഗിയായ മദനിയെ കാരാഗ്രഹത്തില്‍ ഇട്ടു പീടിപ്പിക്കുന്നതിനോട് മനസ്സാക്ഷിയുള്ള ആരും യോജിക്കുകയില്ല .അറസ്റ്റ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും മദനി യില്‍ നിന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല
കേന്ദ്ര ഐ ബി ഐ യുടെ മൌനാനുവാദത്തോടെ ബംഗ്ലോര്‍ പോലീസ് ആണ് മദനിയെ അറസ്റ്റ് ചെയ്തത്.ഇക്കാര്യത്തില്‍ മദനി തന്നെ ഐ ബി ഐ യെ കുറ്റപ്പെടുത്തിയിരുന്നു .അടുത്ത നിയമ സഭ എലെക്ഷനില്‍ യു ഡി എഫ് അധികാരത്തില്‍ വരും എന്ന്‍ പൂണ്ടുര സിറാജിന്‍ തൊന്നിയതു കൊണ്ടായിയിരിക്കും സിറാജ് ഇപ്പോള്‍ ലീഗ് നെയും കൊണ്ഗ്രെസ്സിനെയും തലോടുന്നത് .പക്ഷെ അത് വി എസ് സര്‍ക്കാര്‍ മദനിക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ വിസ്മരിച്ചു കൊണ്ടാവരുത് .മദനിയെ സ്നേഹിക്കുന്നവര്‍ യു ഡി എഫ് നു വോട്ട് ചെയ്ടിരിക്കും എന്നത് സിറാജിന്റെ ഒരു പകല്‍ കിനാവ് മാത്രമാണ്.മദനി യോട് സിറാജിനു സ്നേഹമുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് മദനി യോട് മാപ്പ് പറയണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ